എന്നാലുമെന്റെ വിശാൽജീ, ഇച്ചതി ഇന്നോടുതന്നെ വേണ്ടീർന്നോ?
ഈയുള്ളോൻ കഴിഞ്ഞദെവിസി ഇക്കാണായ ബ്ലൂലോകം മുഴോനും എന്തോരം അലഞ്ഞൂന്നറിയോ അവിടത്തെയന്വേഷിച്ച്? കയ്യിലൊരു പെറ്റീഷനും തയ്യാറാക്കിവച്ചിരുന്നു, അവിടത്തെത്തിരുമുമ്പിൽ സമർപ്പിച്ചുകഴുവേറ്റാൻ. പച്ചേങ്കില് എവടെക്കിട്ടാൻ?
ഒരു ചെങ്ങറക്കാരൻ മെട്രോസിറ്റിയിലെത്തിയാലത്തെക്കഥ അവിടുത്തേക്കൂഹിക്കാമല്ലോ. ഹൊ! അട്യേനു തലപെരുക്കണൂ! ട്രെയിനിടിച്ചുചാകാതെ കുടീല് തിരിച്ചെത്താമ്പറ്റീത് അകത്തുള്ളോര്ടെ സുകൃതം!
എങ്കിലും മറ്റുചിലലാഭങ്ങളുണ്ടായതു പറയാണ്ടെവേയ്ക്ക്വൊ. അലഞ്ഞുനടന്നകൂട്ടത്തിൽ സിറ്റിയിയിലെ ചില എണ്ണമ്പറഞ്ഞ ഫൈവ്സ്റ്റാർ മാളുകളിലൊക്കെയൊന്നുകയറി ആ ഏ.സീയുടെ തണുപ്പിലൊന്നു കുത്രിക്കാൻപറ്റി. കേട്ടിട്ടുമാത്രമുണ്ടായിരുന്നവ. ഹൊ! എന്താ ഒരുസെറ്റപ്പ്, ഓരോന്നിന്റേയും!(പോങ്ങുമ്മൂടൻ,തമനു,ഹരി പാലാ, കൊച്ചുത്രേസ്യ, അഞ്ചൽക്കാരൻ, സഹയാത്രികൻ, മൊത്തംചില്ലറ, നട്ടപ്പിരാന്ത്, വിക്രമാദിത്യൻ, ബെർളിത്തരങ്ങൾ തുടങ്ങി അനേകം ഹൈ്ഫൈ് മാളുകൾ! കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഐറ്റംസ് കണ്ണിൽപ്പെട്ടു.
ഇത്തരമോ ദ്നേക്കാൾ മേത്തരമോ എനിയുമുണ്ടാകുമെന്നുകേട്ടു. സൗകര്യമ്പോലെ ഒരിക്കൽ ഇനിയും ചുറ്റിക്കാണാമെന്നു വിചാരിക്കുന്നു. ഇരുളുവീഴുമ്മുമ്പേ കുടിയിലെത്തേണ്ടീരുന്നോണ്ട് മടങ്ങിപ്പോരെണ്ടിവന്നു. ഹൈ്വേക്കിരുപുറവുമുള്ള ഒട്ടനവധി ചെറുകിടവഴിയോരവാണിഭങ്ങളും ഉന്തുവണ്ടിക്കച്ചവടങ്ങളുമൊക്കെക്കണ്ടെങ്കിലും സമയച്ചുരുക്കംകൊണ്ടുതന്നെ അവിടെങ്ങും ഒന്നെത്തിനോക്കാൻപോലും ഇടകിട്ടിയില്ല.
അതൊക്കെയിരിക്കട്ടെ, എബടെയാണവിടത്തെ ദൂബായിക്കൊട്ടാരം? മുമ്പു പലയിടത്തും പരസ്യപ്പലകകളും ഫ്ലക്സ്ബോർഡുകളും കൈചൂണ്ടികളായ ലിംഗപ്രതിഷ്ഠകളും മറ്റും കണ്ടതായോർക്കുന്നു. കഴിഞ്ഞ ദിവസം ഗൂഗിളും ബൂഗിളും മുഴോനും തെണ്ടിനടന്നിട്ടും ഒരു റിസൽട്ടുമുണ്ടായില്ലല്ലോ. റിയലെസ്റ്റേറ്റ് കച്ചവടത്തിലെ തുട്ടുമോഹിച്ചു മറിച്ചുവിറ്റോ അതോ പൊളിച്ചടുക്കിയോ?
ന്തായാലും ഇച്ചങ്കരൻ തെണ്ടിത്തിരിഞ്ഞു പിന്നേം പഴേതെങ്ങുമ്മൂട്ടിൽത്തന്നെ തിരിച്ചെത്തി. ഇനീപ്പൊ ദുംകൂടിബ്ടെത്തന്നെ പേസ്റ്റീട്ടു പോയേക്കാം. അവിടത്തെ പള്ളിയുറക്കം കഴിഞ്ഞു നല്ല പള്ളിസൗകര്യമുണ്ടേൽ അടിയേന്റെ കുപ്പമാടത്തിലൊന്നെഴുന്നള്ളി തൃക്കൺപാർത്ത് പുല്ലുമേഞ്ഞ മേൽക്കൂര മാറ്റി ഓലയെങ്കിലുമാക്കാനുള്ള വരംതന്നനുഗ്രഹിച്ചാൽ വേണ്ട്യേലാർന്നു. അട്യേന്റെ പഴമനസ്സില് തോന്നിയ ആഗ്രഹമാണ്. ഒരത്യാഗ്രഹമായിത്തോന്നുന്നെങ്കിലങ്ങ് ഷെമി.
പ്രിയനേ,
ReplyDelete:) ഇങ്ങിനെയൊരു അവതാരപുരുഷന് ഇവിടെയുണ്ടെന്ന് ഇന്നാണറിഞ്ഞത്, ദേ ദിപ്പോ!
എന്തായാലും എഴുതാന്‍ എന്നേക്കാള്‍ എയിമുണ്ടല്ലോ? ഇനി താമസിക്കേണ്ടിഷ്ടാ. പൂശിക്കോ. ബാബുആന്റണിയുടെ അംഗരാജ്യത്തെ പഞ്ചായത്ത് കിണറ് പോലെയാണ് ഞാനടക്കം പലരുടേം കഥക്കിണറ് കിടക്കുന്നത്. അതുകൊണ്ട്, പുതിയവരിലാണ് പ്രതീക്ഷ മുഴുവന്‍.
അര്‍മ്മാദിക്കുക ബ്രദര്‍!
‘അന്തിപ്പോഴന്‍‘ നല്ല പുതുമൈ ഉള്ള പേര്. വാഴ്ത്തുക്കള്‍
അപ്പൊ തുടങ്ങാ ല്ലെ...
ReplyDeleteആശംസകള്‍..!
ഹൗ! സമാധാനമായി വിശാൽജീ! ഒരു സൂപ്പർസ്റ്റാറു തന്നെ വന്നു് ഈ കമാണ്ടപ്പെട്ടിക്കു മുന്നിൽ ക്ലാപ്പടിച്ചു പൂജകഴിച്ചുതന്നതിനു് ഒരു കുന്നു നന്ദി. അല്ലെങ്കിൽ സഹനടനു ചായകൊണ്ടുക്കൊടുത്തു കഴിയുന്ന ചായമോ ചമയമോ അഴിക്കാനില്ലാത്ത ഇവനെയൊക്കെ ആരുതിരിഞ്ഞു നോക്കാൻ?
ReplyDeleteപിന്നെ തത്താദൃശന്മാരുടേതു പഞ്ചായത്തുകിണറാണെങ്കിൽ അസ്മാദൃശന്മാരുടെ വകയായുള്ളതു ഇറമ്പുവെള്ളംവീണ കുഴിയോ പശുക്കുളമ്പിന്റെ കുഴിയുമൊക്കെയാണെന്നെടുത്തു പറയേണ്ടല്ലോ. എന്തായാലും അനുപമമായ ആ കൊടകര സ്റ്റൈയ്ല്‍ ഉപമയ്ക്കും ചരടുകെട്ടും പേരിടീലുമൊക്കെ കേമമായീന്നു പറഞ്ഞതിനും പണ്ടു് അന്ത ഹന്തയ്ക്കു കൊടുത്ത പട്ടും വളയും തന്നെ കിട്ടണമെങ്കിലും അത്രത്തോളമൊന്നും പ്രമാണിയല്ലാത്തതോണ്ട് ഏന്റെ കുപ്പമാടത്തിലെ കൂറേം കാപ്പും തന്നിരിക്ക്ണൂ.
പക്ഷേ ഒരുകാര്യം പ്പഴും പറഞ്ഞില്ലല്ലോ, ഡ്യൂബായിലെ ആ പുതു ഫ്ലാറ്റ് എവിട്യാണു്, ഈയിടെയായി കാണാറില്ല. അതു 'ഡൂബാ'യോ അതോ പെയിന്റടിച്ചു പേരു മാറ്റിയോ? ഒരാസ്വാദകന്റെ ആത്മാർഥമായ ആകാംക്ഷകൊണ്ടാണു്.
ഇനിയും തരമ്പോലെ ഈവഴിവരാം. ഒരു കാപ്പിസദ്യയൊന്നും തരാൻപറ്റീന്നിരിക്കില്ലെങ്കിലും ഒരു കട്ടൻചായയെങ്കിലും തരാക്കാം, കട്ടായം.
ഇതുവരെ ബദ്ധപ്പെട്ടുവന്നതിനു് കുഞ്ഞന്റെ വല്ല്യ മനസ്സിനും പ്രതീക്ഷയ്ക്കും കുഞ്ഞല്ലാത്ത നന്ദി!