ഇതെന്റെ ബ്ലോഗിങ്ങിനെക്കുറിച്ചാണു്. ഒരു നെറ്റ്കണക്ഷൻ സ്വന്തമായില്ലാതെയും ബ്ലോഗാമെന്നാണുചുരുക്കം. മറ്റുപലബ് ളോഗെഴുത്തഛ്ന്മാരെയും പോലെ ഓഫീസിലിരുന്നു ബ്ലോഗാനും സാമൂഹ്യസേവനം നടത്താനും ഇടകിട്ടാറില്ല.നെറ്റ്കഫെയിൽ വായിക്കാനുള്ള സൈറ്റുകൾ ഓപ്പണിച്ച് അതൊരു പെൻഡ്രൈവിലാക്കും. വായന, റൂമിലെ സിസ്റ്റത്തിൽ. ബ്ലോഗാനുള്ള മാറ്ററും കുറിപ്പുകളും തയ്യാറാക്കുന്നത് റൂമിൽ വന്നു സ്വന്തം കമ്പ്യൂട്ടറിൽ. പെൻഡ്രൈവിൽ സേവി സമയമ്പോലെനേരെ നെറ്റ്കഫേയിലേക്ക്. അവിടെ കോപ്പി- പേസ്റ്റ്, കോപ്പി-പേസ്റ്റ്, കോപ്പി........
2GB പെൻഡ്രൈവിൽ 'വരമൊഴി'യും ഒരുവെടിക്കുള്ള മറ്റത്യാവശ്യ മൃദുലവയറുകളും (software) തയ്യാർ. (വരമൊഴിversion1.7.1 ആണുപയോഗപ്പെടുക. version 1.8.2 ഉപയോഗിച്ചു പരാജയപ്പെട്ടു. അതിൽനിന്നു യൂണിക്കോഡിലേക്കുമാറ്റി കോപ്പി -പേസ്റ്റ് നടക്കുന്നില്ല. എന്താണു കുഴപ്പമെന്നിനിയും പിടികിട്ടിയിട്ടില്ല. പുതിയതു പഴയതിനേക്കാൾ മോശമെന്നുവരുമോ? അറിവുള്ളവർ സംശയനിവൃത്തിവരുത്തുമെന്നു പ്രതീക്ഷിക്കുന്നു.)
ഈ സ്ട്രാറ്റ്ജി കൊണ്ടുള്ള ഗുണങ്ങൾ- മാറ്ററുകൾ സ്വസ്ഥമായി തയ്യാറാക്കാം. എഡിറ്റിംഗ് മുതലായവയ്ക്കു സൗകര്യം. സ്വന്തമായി നെറ്റ്കണക്ഷനില്ലെങ്കിലും കാര്യം നടക്കും. നെറ്റ്കഫെയിലെ ചെലവു പരിമിതപ്പെടുത്താം. ഓഫീസിൽ സ്വസ്ഥം ഓഫീസുഭരണം.ദോഷങ്ങൾ:- വല്യ ദോഷമൊന്നുമങ്ങനെയുണ്ടായിട്ടില്ല. എങ്കിലും റിയൽടൈം ബ്ലോഗു നടക്കില്ല. ഒരൽപം ലാഗിംഗുണ്ടാകും. വിഭവങ്ങൾ ചൂടോടെ വിളമ്പാൻ പറ്റില്ല; അൽപം തണുത്തുപോകും.
എങ്കിലും താരതമ്യേന നിരുപദ്രവകരമായ ഒരുദോഷത്തെ മറ്റുവമ്പൻ ലാഭങ്ങൾ കോമ്പൻസേറ്റ്ചെയ്യുമെന്നു കരുതുന്നു.
Friday, November 21, 2008
Subscribe to:
Post Comments (Atom)
അന്തിപ്പോഴന്റെ ട്രെയിന്‍ പോലീ നീളമുള്ള കമന്റ് ബൂലോകത്ത നീണ്ടു കിടക്കുന്നത് കണ്ട് വന്നതാണ്. ഒരടിക്കുള്ള സ്കോപുണ്ടെന്ന് കമന്റ് കണ്ടപ്പോള്‍ തന്നെ മനസ്സിലായി. ആയുഷ്മാന്‍ ഭവ..
ReplyDeleteപിന്നെ വരമൊഴിയുടെ പുതിയ വര്‍ ഷനില്‍ യൂണിക്കോടാക്കി മാറ്റേണ്ട ആവശ്യമില്ല നേരിട്ട് മലയാളം വിന്റോയില്‍ നിന്ന് copy -paste ചെയ്താല്‍ മതിയാവും അല്ലെങ്കില്‍ മാലയാളം വിന്റോയില്‍ നിന്ന് കോപ്പിയെടുത്ത് വേര്‍ഡില്‍ പേസ്റ്റ് ചെയ്താലും മതി. പിന്നിട് ഉപയോഗിക്കാം.
ആശംസകളോടെ
ആ പടം (അമ്പട ഞാനെ) രസകരമായട്ടൊ..
ReplyDeleteഞാനും ഇതുപോലെ ഫ്ലോപ്പിലാക്കി തയ്യാറാക്കിയാണ് ആദ്യകാലങ്ങളില്‍ പോസ്റ്റിയിരുന്നത്.
ഒരു പോസ്റ്റ് ചെയ്യുമ്പോള്‍ ആദ്യ കമന്റായി മാഷ് തന്നെയിടുകയാണെങ്കില്‍, അഗ്രഗേറ്റര്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കിലും മറുമൊഴിയില്‍ ആ കമന്റ് വരും. അങ്ങിനെയൊരു കമന്റിലൂടെയാണ്(വിശാലമനസ്കന്‍ജീയുടെ) ഞാനീ ബ്ലോഗില്‍ എത്തപ്പെട്ടത്.
ഇനി പോസ്റ്റ് പബ്ലീഷ് ചെയ്യുന്നതിനുമുമ്പ് പോസ്റ്റ് ഓപ്ഷന്‍ എന്നൊരു ബട്ടണ്‍ ഉണ്ട്. അതില്‍ ഞെക്കിയാല്‍ ടൈം ഫോര്‍മാറ്റും ഡേറ്റും കാണും. അത് താങ്കളുടെ കമ്പ്യൂട്ടറിന്റെ സമയവും ഡേറ്റിന്റെയും ഒപ്പതിനാക്കുക. എന്നിട്ടു പബ്ലീഷ് ചെയ്യൂ..ഒരു രണ്ടു മണിക്കൂറിനുള്ളില്‍ പോസ്റ്റ് അഗ്രഗേറ്ററില്‍ വരും തീര്‍ച്ച..!
ഒരിക്കല്‍ക്കൂടി എഴുത്തിന്റെ ശൈലിക്കുമുന്നില്‍ ഒരു സ്മൈലി..:)
'മിതംച സാരംച വചോഹിവാഗ്മിതാ' എന്നറിയാതെയല്ല ബഷീറേ, അറിയുന്നതും പറയുന്നതും തമ്മിലുള്ള പൊരുത്തകേടാണു കാര്യം.ഇതൊക്കെ പ്രയോഗിക്കാൻ അൽപം വൈഭവം വേണമെന്നു ബോധ്യപ്പെട്ടുവരുന്നു. ഒന്നും ചുരുക്കിപ്പറയാൻ ശീലിച്ചില്ല. ഇനിയെങ്കിലും തുടങ്ങണം.
ReplyDelete'അടിക്കുള്ള സ്കോപ്' ദൂരെനിന്നുകണ്ടതോണ്ട് തോന്നിയതാവും. നേരിട്ടുകണ്ടാൽ അഭിപ്രായം മാറിക്കോളും.
'വരമൊഴി'യുടെകാര്യം, ഞാൻ കോപ്പി-പേസ്റ്റൊക്കെ നേരത്തെ പരീക്ഷിച്ചു പരാജയപ്പെട്ടതാണു്. കുറെ ഇംഗ്ലീഷക്ഷരങ്ങളും ചിഹ്നങ്ങളും മാത്രമാണുകിട്ടിയത്, പേസ്റ്റിയേടത്തൊക്കെ. വേർഷന്റെ വ്യത്യാസമൊക്കെ പിന്നീടു പ്രോപ്പർറ്റീസിൽനിന്നു മനസ്സിലായതാണു്.ഇനി ഇതേപ്പറ്റി ഉപജ്ഞാതാവായ മാ.രാ.രാ.സിബുവിനോടുതന്നെ ചോദിക്കാനിരിക്കയാണു്. ഉപദേശം അശ്വമുഖത്തുനിന്നാവട്ടെ! എന്തായാലും 1.08.02 ഡിലീറ്റുചെയ്തു 1.7.1 ഇൻസ്റ്റാൾ ചെയ്ത് ഇപ്പോൾ സ്മൂത്തായി കാര്യങ്ങൾപോകുന്നു.
ബഷീറിന്റെ സദ്വചനങ്ങൾക്കും സന്മനസ്സിനും നന്ദി.
കുഞ്ഞേട്ടാ,
ഈകൈക്കുറ്റപ്പാടിലൊക്കെക്കേറി 'ശൈലി' കണ്ടെത്തിയതൽപം കടന്നകയ്യായില്ലേ?
മറുപടിക്കും പ്രശംസകൾക്കും ടിപ്സിനുമൊക്കെ നന്ദി. ഇനിമുതൽ ശ്രദ്ധിക്കാം.
പോകുന്നിടത്തെല്ലാം വരമൊഴി താങ്ങി കൊണ്ടുപോകണ്ട.
ReplyDeleteതാണ്ടെ ഇതുപയോഗിക്കു. USB driveൽ ഈ page save ചെയ്താലും കാര്യം നടക്കും.
:)
എഴുത്തു തുടരണം