Monday, December 1, 2008

ഞങ്ങടെ സ്വന്തം 'പാകിസ്താൻ' !

ഐവർകാലാ മാഹാത്മ്യം(സ്ഥലപുരാണം)-മൂന്നാം ഭാഗം
***************************************

ഐവർകാലയുടെ അവിഭാജ്യഭാഗമായ 'പാകിസ്താൻ' ഞങ്ങളുടെ അഭിമാനമാണിപ്പോഴും. അതെ, പാകിസ്താൻ തന്നെ. നാനാത്വത്തിൽ ഏകത്വത്തിനും സാഹോദര്യത്തിനും മകുടോദാഹരണമായി ഞങ്ങളുടെ പാകിസ്താൻ. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ നമുക്കുനഷ്ടപ്പെട്ട പാകിസ്താനുപകരമായി ഞങ്ങൾ രൂപം കൊടുത്ത നമ്മുടെസ്വന്തം പാകിസ്താൻ! അത്‌ ഐവർകാലയുടെ ഭാഗമാണു്. പേരുസൂചിപ്പിക്കുമ്പോലെ മുസ്ലിംസഹോദരന്മാർ ഏറെയുള്ള പ്രദേശം.

ഞാനും വാങ്കുവിളിയുടെ സംഗീതമാസ്വദിക്കാൻ തുടങ്ങിയതിവിടെനിന്നാണു്. നിലയ്ക്കൽ അമ്പലത്തിലെ കീർത്തനാലാപവും പാകിസ്താന്മുക്കിലെ(pakisthan Jn.) വാങ്കുവിളിയും ഒരേമനസ്സോടെ ഏറ്റുവാങ്ങുന്നവരാണീനാട്ടുകാർ. അവ്വോക്കറും അരവിന്ദനും മഹമ്മദും മാധവനും ഇവിടെ ഒരുമിച്ചു പണിയെടുക്കുന്നു, ഉത്സവങ്ങളാഘോഷിക്കുന്നു. ഇവിടെ ഒരിക്കലും കലാപമില്ല. ഗൂഢാലോചനകളില്ല, നുഴഞ്ഞുകയറ്റങ്ങളില്ല. ഇൻഡ്യാ-പാക്‌ ക്രിക്കറ്റുകളിയിൽ ഇൻഡ്യതോറ്റാൽ പടക്കം പൊട്ടാറില്ല. പകരം സച്ചിനും ധോണിക്കും പഠാനും ശ്രീശാന്തനുമെല്ലാം കളിപിഴച്ചാൽ ചെകിടുപൊട്ടുന്ന തെറി കിട്ടാറുണ്ടുതാനും.

ഒരുപക്ഷേ ആദിയിയിൽ ഈവചനമുണ്ടായകാലത്ത്‌ ആരോ ഇടമ്പേരുവിളിച്ചതായിരിക്കണമെന്നു ഞാനൂഹിക്കുന്നു. പക്ഷേ കാലാന്തരത്തിൽ അത്‌ ഐവർകാലയുടെ ഐഡന്റിറ്റിയായി. എന്തിനേയും സ്വാംശീകരിക്കുന്ന നാട്‌. എതിർക്കാൻ വരുന്നവരെയും എതിരായിപ്പറഞ്ഞതിനെയും ഏറ്റെടുത്തുസ്വന്തമാക്കുന്ന നാട്‌. നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്ന നാടു്. ഇതിനെല്ലാം മറ്റുള്ളവർക്കു മാതൃകയാകുന്ന നാടു്. ഇന്ത്യക്കുനഷ്ടപ്പെട്ട പാകിസ്താൻ ഐവർകാല വീണ്ടെടുക്കുകയായിരുന്നു. കണ്ണുള്ളവർകാണട്ടെ, കാതുള്ളവർ കേൾക്കട്ടെ! ഭാരതത്തിന്റെ ഇതിഹാസപുരാണങ്ങളും ചരിത്രപുസ്തകവും ഇവിടെ തെളിഞ്ഞ കണ്ണുകൾക്കു വായിക്കാൻ ഒരിക്കലും വിഷമമില്ല.
തുടരും-
കല്ലടയാറു്-കൊല്ലത്തിന്റെ കൊച്ചുസുന്ദരി !

6 comments:

  1. ഇതു ഞങ്ങളുടെ (നമ്മുടെ) സ്വന്തം പാകിസ്താനെക്കുറിച്ച്‌.
    സ്വന്തം പോഴൻ
    ഒപ്പ്‌

    ReplyDelete
  2. ഇതവസാനം രണ്ട് സര്‍ദാര്‍ജികള്‍
    ടെയിന്നില്‍ വച്ച് കണ്ടു മുട്ടിയ പോലാവുമൊ?
    ഏതായാലും ഇവിടെ വരെ വന്നു അന്തിപ്പൊഴന്റെ
    നടയില്‍ അടിക്കുന്നു ഈ തേങ്ങാ ((((ഠേ))))

    ReplyDelete
  3. പേരെന്തായാലും, ഒരു ജനവിഭാഗം കേരളവുമായും ഇന്ത്യയുമായി ഒത്തുപോകുന്നത് നല്ല കാര്യം തന്നെ. സൌഹൃദം, ഏത് വിഭാഗക്കാരായാലും, ആണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഒരു പേരിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാന്‍ വൃത്തികെട്ടവരില്ലാത്ത ഈ നാടിന് എന്റെ ആശംസകള്‍.
    ഞാനെന്തെഴുതിയാലും യെവന്‍ തറയടിക്കും എന്ന് കരുതുമോ.... എന്ത് ചെയ്യാം, രക്തത്തില്‍ അലിഞ്ഞു പോയീ.
    ഈ പാക്കിസ്ഥാന്‍ ജങ്ങ്ഷന്‍ എന്ന് പറയുന്നത് അമേരിക്കന്‍ ജങ്ങ്ഷന്‍ പോലെ വരുമോ? മക്ഡൊണാള്‍ഡ്സ്, പിസ കോര്‍ണര്‍ തുടങിയവയുണ്ടോ? ഇല്ലെങ്കില്‍ എത്ര സൌഭാഗ്യങ്ങളുണ്ടായിട്ടും എന്ത് കാര്യം? ജാഡ കാണിക്കാന്‍ ഒന്നുമില്ല!!!!!!!
    അവിടെ മൂട്ടകടി ഉണ്ടോ? ബീവറേജസ് കോര്‍പ്പറേഷന് കൌണ്ടര്‍ ഉണ്ടോ? അവിടെ വലിയ ക്യൂ ഉണ്ടോ?ബസിലെ കിളി വഴിയെപോകുന്ന സൈക്കിളുകാരനെ തെറി പറയാറുണ്ടോ? ആട് തേക്ക്‌ മാഞ്ചിയം തുടങ്ങിയവയില്‍ കാശിട്ട് കുത്തുപാളയായ ജനങ്ങളുണ്ടോ? ഓവര്‍സ്പീഡില് പോകുന്ന ബെന്‍സിനെ വിട്ട് ലൈറ്റില്ലാതെ പോകുന്ന സൈക്കിളുകാരനെ പിടിക്കുന്ന പോലീസുകാരനുണ്ടോ?
    ഇത്രയും ഇല്ലെങ്കില്‍ ഈ സ്ഥലം കേരളത്തിലല്ല.

    ReplyDelete
  4. ഈയുള്ളവന്റെ നാട്ടുമ്പുറത്തിനു നാട്യങ്ങളില്ലാതെ നന്മകളാശംസിച്ച ഏവർക്കും ഒത്തിരി നന്ദി! വിശിഷ്യാ മാണിക്യം, ശ്രീ...ശ്രീ..ശ്രീ, അപ്പൂട്ടൻ യെവർക്ക്‌ മ്മിണി ബ്‌ല്ല്യ നൻട്രി. ഇവ്‌ര്‌ടേക്ക മനക്കട്ടിക്കു പ്രത്യേക നമോവാകം!
    അപ്പൂട്ടാ അപ്പറഞ്ഞ മഹാസൗഭാഗ്യങ്ങളൊന്നും ഇതുവരെ കാര്യമായെത്തിയിട്ടില്ലാത്ത ഒരു പാവം നാട്ടുമ്പുറം. ഞങ്ങൾക്കു മൂക്കറ്റമടിച്ചു മൂക്കുകുത്താൻ ഇപ്പോഴും മൂലവെട്ടി മാത്രം. പിന്നെ പണ്ടു കള്ളടിച്ചിരുന്ന, പിന്നീട്‌'പണക്കാരായ' ചില 'മണൽമാഫിയ'കൾ ഇടയ്ക്കു 'കളറ'ടിക്കാൻ അയൽരാജ്യങ്ങളെ ആശ്രയിക്കാറുണ്ടായിരുന്നുവെന്നുമാത്രം.
    (മൂന്നു കള്ളുഷാപ്പുകളും ഏതാനും 'കുടിൽവ്യവസായ'ക്കാരുമാണു് ഈ വിശാലരാജ്യത്തിന്റെ 'കുടി'വെള്ളപ്രശ്നം പരിഹരിക്കുന്നത്‌. മുൻപ്‌ ചാരായനിരോധനക്കാലത്തുണ്ടായ ഒരു ജനമുന്നേറ്റത്തിൽ ഇതിലൊന്ന് അഗ്നിക്കിരയാവുകയും അടപ്പിക്കുകയും ചെയ്തത്‌ 'ആലുമ്മൂടുകലാപം'എന്ന പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചതുമാകുന്നു. പിന്നീടു 'സത്യമുള്ള'കള്ളു മാത്രം വിൽക്കാൻ ഇതു തുറന്നു സേവനം നൽകിവരുകയും ചെയ്യുന്നു. മഹത്തായ ഈപ്രസ്ഥാനത്തെ വിട്ടുപോയതിനു നാട്ടിലെ എല്ലാകുടിയാനവന്മാരോടും നിർവ്യാജം ഖേദിക്കയും, ഓർമ്മിപ്പിച്ചതിനു അപ്പൂട്ടനോടു പ്രത്യേകം നന്ദിക്കയും ചെയ്യുന്നു.)
    സ്വന്തം പോഴൻ
    ഒപ്പ്‌

    ReplyDelete
  5. Are you still logged on? Please give your contact details. Hope I can get in touch if you are down at Kerala (I'm in TVM)

    ReplyDelete